വൈസ് മെൻ ഇന്ത്യൻ നാഷണൽ ഡിസ്ട്രിക്ട് കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ കേരള സംസ്ഥാനത്തെ ഏറ്റവും നല്ല പരിസ്ഥിതി പ്രവർത്തകനുള്ള ആദരവ് "നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന ചീഫ് കോഡിനേറ്റർ ജേക്കബ് എസ്‌ മുണ്ടപ്പുളത്തിനെ വൈസ് മെൻ ഇന്റർനാഷണൽ പ്രസിഡന്റ് അഡ്വക്കേറ്റ് എ ഷാനവാസ് ഖാൻ പൊന്നാട അണിയിച്ച് ആദരിക്കുന്നു സമീപം ഡിസ്റ്റിക് ഗവർണർ ആദിക്കാട് മധു ഡോക്ടർ ശ്രീഹരി തുടങ്ങിയവർ

മാസ്സ് സോഷ്യൽ സർവീസ് സൊസൈറ്റി കൊല്ലം ജില്ലാ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തപ്പെട്ട ആഘോഷചടങ്ങിൽ കേരള സംസ്ഥാനത്തെ ഏറ്റവും നല്ല പരിസ്ഥിതി വൃഷ വ്യാപന പ്രവർത്തകൻ എന്ന നിലയിൽ "നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ" സംസ്ഥാന ചീഫ് കോർഡിനേറ്റർ ജേക്കബ് എസ് മുണ്ടപ്പുളത്തിനെ എം നൗഷാദ് എംഎൽഎ ഉപഹാരം നൽകി ആദരിക്കുന്നു.സമീപംl എക്സ് ഏണസ്റ്റ് മാസ്സ് സംഘടനാ ഭാരവാഹികൾ.

കേരള സംസ്ഥാനത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന മധുരവന പദ്ധതിയുടെ അംഗീകാരമായി കേരള സംസ്ഥാന കൃഷിമന്ത്രി പി പ്രസാദ് ജേക്കബ് എസ് മുണ്ടപ്പുളത്തിന് ആദരവ് നൽകുന്നു

മഹാത്മാഗാന്ധി ഫീസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കേരള സംസ്ഥാനത്തേ മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള മഹാത്മാഗാന്ധി എക്സലൻസ് അവാർഡ് പോലീസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ വച്ച് സംസ്ഥാന ക്ഷീര വികസന മൃഗം സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചൂറാണിയിൽ നിന്നും നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന ചീഫ് കോഡിനേറ്റർ ജേക്കബ് എസ് മുണ്ടപ്പുളം ഏറ്റുവാങ്ങുന്നു. റിട്ടേർഡ് ഡിജിപി അലക്സാണ്ടർ ജേക്കബ് ഐപിഎസ്, കൊല്ലം ബിഷപ്പ് ഡോക്ടർ പോൾ ആന്റണി മുല്ലശ്ശേരി, മുൻമന്ത്രി മുല്ലക്കര രത്നാകരൻ, ഗാന്ധി പീസ് ഫൗണ്ടേഷൻ ചെയർമാൻ എസ് പ്രദീപ് എന്നിവർ സമീപം.

നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ ജില്ലാ കോഡിനേറ്റർ ഡോക്ടർ മുംതാസ് ഫാരീസ് മുസ്ലിയാർ കൊല്ലം സഹൃദവേദി എന്ന സംഘടന വനിതാദിനത്തോടനുബന്ധിച്ച് പരിസ്ഥി വൃക്ഷ പനത്തിന് നൽകിയ പരിസ്ഥിതി മഹിളാരത്ന പുരസ്കാരം CR മഹേഷ് MLA യിൽ നിന്നും ഏറ്റുവാങ്ങുന്നു.

അഭിനന്ദനങ്ങൾ മുംതാസ് ടീച്ചർ 

ജെ അലക്സാണ്ടർ IAS “സ്റ്റഡി സെന്റർ” കൊല്ലത്ത് സംഘടിപ്പിച്ച സ്മൃതി സംഗമം സമ്മേളനത്തിൽ 2023ലെ “പരിസ്ഥിതി പ്രതിഭാ പുരസ്കാരം” “നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ” സംസ്ഥാന ചീഫ് കോഡിനേറ്റർ ശ്രീ എസ് ജേക്കബിന് കൊല്ലം ബിഷപ്പ് ഡോക്ടർ പോൾ ആന്റണി മുല്ലശ്ശേരി സമ്മാനിക്കുന്നു സമീപം എൻ കെ പ്രേമചന്ദ്രൻ MP, ആർ രാജശേഖരൻ, എഫ് ആന്റണി,V T കുരീപ്പുഴ, എമേഴ്‌സൺ,എന്നിവർ സമീപം.

ജെ അലക്സാണ്ടർ IAS സ്റ്റഡി സെന്റർ സംഘടിപ്പിച്ച പരിസ്ഥിതി പ്രതിഭാ പുരസ്കാര ചടങ്ങിൽ പങ്കെടുത്ത “നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ” കുടുംബാംഗങ്ങൾ