ഓസ്റ്റിൻ ഹോളിഡേയ്സ് ഹോസ്പിറ്റാലിറ്റി സംഘടിപ്പിച്ച മലേഷ്യൻ വിനോദയാത്ര വേളയിൽ പരിസ്ഥിതി വൃക്ഷ വ്യാപന പ്രവർത്തനത്തിന്റെ മഹനീയമായ സന്ദേശം വിളിച്ചറിയിച്ചുകൊണ്ട് കേരളത്തിൽ നിന്നും എത്തിയ ഒരു സംഘം പരിസ്ഥിതി സ്നേഹികൾ കോലാലമ്പൂർ സെന്റർ മാർക്കറ്റിൽ ഹോളിഡേയ്സ് ഹോസ്പിറ്റാലിറ്റിയുടെ എംഡി ശ്രീ ഓസ്റ്റിൻ ബെൻ ഏവരെയും സാക്ഷ്യം നിർത്തി വൃക്ഷ തൈ നട്ടു. നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ കേരള സംസ്ഥാന ചീഫ് കോർഡിനേറ്റർ ശ്രീ ജേക്കബ് എസ് മുണ്ടപ്പുളം പരിസ്ഥിതി സ്നേഹത്തിന്റെ സന്ദേശം നൽകി.
കേരള സംസ്ഥാനത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന മധുരവന പദ്ധതിയുടെ അംഗീകാരമായി കേരള സംസ്ഥാന കൃഷിമന്ത്രി പി പ്രസാദ് ജേക്കബ് എസ് മുണ്ടപ്പുളത്തിന് ആദരവ് നൽകുന്നു
നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ വർഷംതോറും നടത്തിവരുന്ന വൃക്ഷ വ്യാപന വനവൽക്കരണത്തിന്റെ ഭാഗമായി ഈ വർഷം സംഘടിപ്പിക്കുന്ന മധുരവനം പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. കൊല്ലം ക്രിസ്തു രാജ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന പരിപാടിയിലാണ് പ്രസ്തുത ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന ചീഫ് കോഡിനേറ്റർ എസ്.ജേക്കബ്, നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ രക്ഷാധികാരി മുൻ ഡിജിപി, ശ്രീലേഖ ഐപിഎസ്, തുടങ്ങിയവർ നന്മ മരം ഗ്ലോബൽ ഫൗണ്ടേഷനു വേണ്ടി നേതൃത്വം നൽകി. സംസ്ഥാനങ്ങളിലെ മുഴുവൻ ജില്ലാ കോർഡിനേറ്റർമാരും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.
മഹാത്മാഗാന്ധി ഫീസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കേരള സംസ്ഥാനത്തേ മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള മഹാത്മാഗാന്ധി എക്സലൻസ് അവാർഡ് പോലീസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ വച്ച് സംസ്ഥാന ക്ഷീര വികസന മൃഗം സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചൂറാണിയിൽ നിന്നും നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന ചീഫ് കോഡിനേറ്റർ ജേക്കബ് എസ് മുണ്ടപ്പുളം ഏറ്റുവാങ്ങുന്നു. റിട്ടേർഡ് ഡിജിപി അലക്സാണ്ടർ ജേക്കബ് ഐപിഎസ്, കൊല്ലം ബിഷപ്പ് ഡോക്ടർ പോൾ ആന്റണി മുല്ലശ്ശേരി, മുൻമന്ത്രി മുല്ലക്കര രത്നാകരൻ, ഗാന്ധി പീസ് ഫൗണ്ടേഷൻ ചെയർമാൻ എസ് പ്രദീപ് എന്നിവർ സമീപം.
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ കൊല്ലം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെന്റ് മേരിസ് പബ്ലിക് സ്കൂളിൽ നടത്തിയ വൃക്ഷ വ്യാപന പദ്ധതി കൊല്ലം സബ് കളക്ടർ ശ്രീ മുകുന്ദ് താക്കൂർ IAS ഫല വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു…നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന ചീഫ് കോഡിനേറ്റർ എസ് ജേക്കബ്, സ്കൂൾ ചെയർമാൻ ഡോക്ടർ പൊന്നച്ചൻ, വാർഡ് കൗൺസിലർ എസ് അമ്പിളി, സ്കൂൾ പ്രിൻസിപ്പൽ മഞ്ജു രാജീവ്,”നമ്മ മരം താലൂക്ക് കോഡിനേറ്റർ” എൻജിനീയർ മേരി തെരേസ, നിക്സൺ ജോർജ്,ഫാരീസ് മുസ്ലിയാർ, ഡെയ്സി തുടങ്ങിയവർ സമീപം