ഓസ്റ്റിൻ ഹോളിഡേയ്സ് ഹോസ്പിറ്റാലിറ്റി സംഘടിപ്പിച്ച മലേഷ്യൻ വിനോദയാത്ര വേളയിൽ പരിസ്ഥിതി വൃക്ഷ വ്യാപന പ്രവർത്തനത്തിന്റെ മഹനീയമായ സന്ദേശം വിളിച്ചറിയിച്ചുകൊണ്ട് കേരളത്തിൽ നിന്നും എത്തിയ ഒരു സംഘം പരിസ്ഥിതി സ്നേഹികൾ കോലാലമ്പൂർ സെന്റർ മാർക്കറ്റിൽ ഹോളിഡേയ്സ് ഹോസ്പിറ്റാലിറ്റിയുടെ എംഡി ശ്രീ ഓസ്റ്റിൻ ബെൻ ഏവരെയും സാക്ഷ്യം നിർത്തി വൃക്ഷ തൈ നട്ടു. നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ കേരള സംസ്ഥാന ചീഫ് കോർഡിനേറ്റർ ശ്രീ ജേക്കബ് എസ്‌ മുണ്ടപ്പുളം പരിസ്ഥിതി സ്നേഹത്തിന്റെ സന്ദേശം നൽകി.

വൈസ് മെൻ ഇന്ത്യൻ നാഷണൽ ഡിസ്ട്രിക്ട് കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ കേരള സംസ്ഥാനത്തെ ഏറ്റവും നല്ല പരിസ്ഥിതി പ്രവർത്തകനുള്ള ആദരവ് "നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന ചീഫ് കോഡിനേറ്റർ ജേക്കബ് എസ്‌ മുണ്ടപ്പുളത്തിനെ വൈസ് മെൻ ഇന്റർനാഷണൽ പ്രസിഡന്റ് അഡ്വക്കേറ്റ് എ ഷാനവാസ് ഖാൻ പൊന്നാട അണിയിച്ച് ആദരിക്കുന്നു സമീപം ഡിസ്റ്റിക് ഗവർണർ ആദിക്കാട് മധു ഡോക്ടർ ശ്രീഹരി തുടങ്ങിയവർ

മാസ്സ് സോഷ്യൽ സർവീസ് സൊസൈറ്റി കൊല്ലം ജില്ലാ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തപ്പെട്ട ആഘോഷചടങ്ങിൽ കേരള സംസ്ഥാനത്തെ ഏറ്റവും നല്ല പരിസ്ഥിതി വൃഷ വ്യാപന പ്രവർത്തകൻ എന്ന നിലയിൽ "നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ" സംസ്ഥാന ചീഫ് കോർഡിനേറ്റർ ജേക്കബ് എസ് മുണ്ടപ്പുളത്തിനെ എം നൗഷാദ് എംഎൽഎ ഉപഹാരം നൽകി ആദരിക്കുന്നു.സമീപംl എക്സ് ഏണസ്റ്റ് മാസ്സ് സംഘടനാ ഭാരവാഹികൾ.

കേരള സംസ്ഥാനത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന മധുരവന പദ്ധതിയുടെ അംഗീകാരമായി കേരള സംസ്ഥാന കൃഷിമന്ത്രി പി പ്രസാദ് ജേക്കബ് എസ് മുണ്ടപ്പുളത്തിന് ആദരവ് നൽകുന്നു

Posts pagination