കേരള സംസ്ഥാനത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന മധുരവന പദ്ധതിയുടെ അംഗീകാരമായി കേരള സംസ്ഥാന കൃഷിമന്ത്രി പി പ്രസാദ് ജേക്കബ് എസ് മുണ്ടപ്പുളത്തിന് ആദരവ് നൽകുന്നു

നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ വർഷംതോറും നടത്തിവരുന്ന വൃക്ഷ വ്യാപന വനവൽക്കരണത്തിന്റെ ഭാഗമായി ഈ വർഷം സംഘടിപ്പിക്കുന്ന മധുരവനം പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. കൊല്ലം ക്രിസ്തു രാജ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന പരിപാടിയിലാണ് പ്രസ്തുത ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന ചീഫ് കോഡിനേറ്റർ എസ്.ജേക്കബ്, നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ രക്ഷാധികാരി മുൻ ഡിജിപി, ശ്രീലേഖ ഐപിഎസ്, തുടങ്ങിയവർ നന്മ മരം ഗ്ലോബൽ ഫൗണ്ടേഷനു വേണ്ടി നേതൃത്വം നൽകി. സംസ്ഥാനങ്ങളിലെ മുഴുവൻ ജില്ലാ കോർഡിനേറ്റർമാരും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.

മാർ ഇവാനിയോസ് കോളേജിൽ നടന്ന മധുര വന പദ്ധതി മലങ്കര കത്തോലിക്കാ സഭയുടെ കർദിനാളും ആർച്ച് ബിഷപ്പുമായ മോസ്റ്റ് റവറന്റ് ക്ലിമീസ് കത്തോലിക്കാ ബാബാ ഫലവൃക്ഷ തൈ നട്ടു കൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിക്കുന്നു.

Posts pagination