ഓസ്റ്റിൻ ഹോളിഡേയ്സ് ഹോസ്പിറ്റാലിറ്റി സംഘടിപ്പിച്ച മലേഷ്യൻ വിനോദയാത്ര വേളയിൽ പരിസ്ഥിതി വൃക്ഷ വ്യാപന പ്രവർത്തനത്തിന്റെ മഹനീയമായ സന്ദേശം വിളിച്ചറിയിച്ചുകൊണ്ട് കേരളത്തിൽ നിന്നും എത്തിയ ഒരു സംഘം പരിസ്ഥിതി സ്നേഹികൾ കോലാലമ്പൂർ സെന്റർ മാർക്കറ്റിൽ ഹോളിഡേയ്സ് ഹോസ്പിറ്റാലിറ്റിയുടെ എംഡി ശ്രീ ഓസ്റ്റിൻ ബെൻ ഏവരെയും സാക്ഷ്യം നിർത്തി വൃക്ഷ തൈ നട്ടു. നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ കേരള സംസ്ഥാന ചീഫ് കോർഡിനേറ്റർ ശ്രീ ജേക്കബ് എസ് മുണ്ടപ്പുളം പരിസ്ഥിതി സ്നേഹത്തിന്റെ സന്ദേശം നൽകി.