നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ വർഷംതോറും നടത്തിവരുന്ന വൃക്ഷ വ്യാപന വനവൽക്കരണത്തിന്റെ ഭാഗമായി ഈ വർഷം സംഘടിപ്പിക്കുന്ന മധുരവനം പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. കൊല്ലം ക്രിസ്തു രാജ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന പരിപാടിയിലാണ് പ്രസ്തുത ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന ചീഫ് കോഡിനേറ്റർ എസ്.ജേക്കബ്, നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ രക്ഷാധികാരി മുൻ ഡിജിപി, ശ്രീലേഖ ഐപിഎസ്, തുടങ്ങിയവർ നന്മ മരം ഗ്ലോബൽ ഫൗണ്ടേഷനു വേണ്ടി നേതൃത്വം നൽകി. സംസ്ഥാനങ്ങളിലെ മുഴുവൻ ജില്ലാ കോർഡിനേറ്റർമാരും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.
