നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ ജില്ലാ കോഡിനേറ്റർ ഡോക്ടർ മുംതാസ് ഫാരീസ് മുസ്ലിയാർ കൊല്ലം സഹൃദവേദി എന്ന സംഘടന വനിതാദിനത്തോടനുബന്ധിച്ച് പരിസ്ഥി വൃക്ഷ പനത്തിന് നൽകിയ പരിസ്ഥിതി മഹിളാരത്ന പുരസ്കാരം CR മഹേഷ് MLA യിൽ നിന്നും ഏറ്റുവാങ്ങുന്നു.

അഭിനന്ദനങ്ങൾ മുംതാസ് ടീച്ചർ 

ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂൾ വജ്ര ജൂബിലിയോട് അനുബന്ധിച്ച് “നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ” കൊല്ലം താലൂക്ക് കമ്മറ്റിയും NSS ക്രിസ്തുരാജ് യൂണിറ്റും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി കൂട്ടായ്മയിൽ NSS ന്റെ 40 ഓളം പ്രവർത്തകർ “നന്മ മരം ഗ്ലോബൽ ഫൗണ്ടേഷനിൽ” മെമ്പർഷിപ്പ് സ്വീകരിച്ചുകൊണ്ട് “പരിസ്ഥിതി പോരാളികളായി” സ്കൂൾ പ്രിൻസിപ്പൽ ശ്രീ ജി ഫ്രാൻസിസ് പരിസ്ഥിതി പോരാളികൾക്ക് ഐഡി കാർഡ് വിതരണം ചെയ്തു.. സമീപം NSS കോഡിനേറ്റർ ശ്രീ എഡ്വേർഡ് ആന്റണി “നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ” കൊല്ലം താലൂക്ക് കോഡിനേറ്റർ എൻജിനീയർ മേരി തെരേസ ശ്രീമതി മെഡോണ ബൈജു ശ്രീ നെവിൽ ഡാനിയൽ

ജെ അലക്സാണ്ടർ IAS “സ്റ്റഡി സെന്റർ” കൊല്ലത്ത് സംഘടിപ്പിച്ച സ്മൃതി സംഗമം സമ്മേളനത്തിൽ 2023ലെ “പരിസ്ഥിതി പ്രതിഭാ പുരസ്കാരം” “നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ” സംസ്ഥാന ചീഫ് കോഡിനേറ്റർ ശ്രീ എസ് ജേക്കബിന് കൊല്ലം ബിഷപ്പ് ഡോക്ടർ പോൾ ആന്റണി മുല്ലശ്ശേരി സമ്മാനിക്കുന്നു സമീപം എൻ കെ പ്രേമചന്ദ്രൻ MP, ആർ രാജശേഖരൻ, എഫ് ആന്റണി,V T കുരീപ്പുഴ, എമേഴ്‌സൺ,എന്നിവർ സമീപം.

ജെ അലക്സാണ്ടർ IAS സ്റ്റഡി സെന്റർ സംഘടിപ്പിച്ച പരിസ്ഥിതി പ്രതിഭാ പുരസ്കാര ചടങ്ങിൽ പങ്കെടുത്ത “നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ” കുടുംബാംഗങ്ങൾ

“നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ” കൊല്ലം ജില്ലാ വൃക്ഷ വ്യാപന പദ്ധതി ജില്ലാ കളക്ടർ ശ്രീമതി അഫ്സാന പർവിൺ IAS കളക്ടർ ബംഗ്ലാവ് പരിസരത്ത് ഫലവൃക്ഷത്തൈ നട്ട് ഉദ്ഘാടന കർമ്മം നിർവഹിക്കുന്നു..

ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂളിൽ NSS ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച് “നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ” സമ്മാനിച്ച ഫലവൃക്ഷത്തൈകൾ സ്കൂൾ അങ്കണത്തിൽ നടുകയും . സംസ്ഥാന സർക്കാരിന്റെ കർഷക ശ്രീ പുരസ്‌കാര ജേതാവും ” നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ” സംസ്ഥാന ചീഫ് കോഡിനേറ്ററുമായ ശ്രീ എസ്‌ ജേക്കബിനെ സ്കൂൾ മാനേജ്‌മന്റ് ആദരിക്കുകയും ചെയ്തു.

Posts pagination