“നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ” അഞ്ചുവർഷക്കാലം നീണ്ടുനിൽക്കുന്ന നേഴ്സറി തലം മുതൽ പ്രൊഫഷണൽ കോളേജ് തലം വരെയുള്ള മധുരവന പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് ഫാത്തിമ മാതാ നാഷണൽ കോളേജ് അങ്കണത്തിൽ കേരള സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി അഡ്വക്കേറ്റ് മുഹമ്മദ് റിയാസ് ഫലവൃക്ഷതൈ നട്ട്കൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. MP, MLA, ബിഷപ്പ്, വൈദിക ശ്രേഷ്ഠർ, ഉദ്യോഗസ്ഥ പ്രമുഖർ സാമൂഹിക സാംസ്കാരിക നേതാക്കന്മാർ എന്നിവർ സന്നിഹിതരായിരുന്നു.