“വൃക്ഷ സംരക്ഷണത്തിന് ക്ഷേത്രങ്ങൾ മാതൃകയാകണമെന്ന്” തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വക്കേറ്റ് കെ. അനന്തഗോപൻ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ രാശി വനം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 12 രാശികൾക്കുള്ള വൃക്ഷങ്ങളാണ് ക്ഷേത്രസന്നിധിയിൽ നടുന്നത്.
മേടം -രക്ത ചന്ദനം | ഇടവം – ഏഴില്ലംപാല | മിഥുനം- ദന്തപ്പാല | കർക്കിടകം- ചമത | ചിങ്ങം- ഇലന്ത | കന്നി -മാവ്
തുലാം- ഇലഞ്ഞി | വ്യശ്ചികം- കരിങ്ങാലി | ധനു- അരയാൽ | മകരം – കരിവീട്ടി | കുംഭം- വഹ്നി | മീനം – പേരാൽ
ഈ വൃക്ഷങ്ങളെ കുറിച്ചും അതിന്റെ രാശി ഏതെന്ന് മനസ്സിലാക്കുന്നതിനു ള്ള ക്യു ആർ കോഡ് സംവിധാനം പ്രദർശിപ്പിച്ചിട്ടുണ്ട്. വനം വന്യജീവി വകുപ്പ് സോഷ്യൽ ഫോറസ്ട്രിയുടെ, വനമഹോത്സവത്തോടനുബന്ധിച്ച്, ജോയ്ആലുക്കാസ് – ഫൗണ്ടേഷൻ, നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ
ശ്രീവല്ലഭ ക്ഷേത്ര ഉപദേശക സമിതി, എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത് .
റേഞ്ച് ഫോറസ്റ്റ് ഓഫീസർ സോഷ്യൽ ഫോറസ്ട്രി പത്തനംതിട്As അശോക് , ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് P. ജോൺ, പരിസ്ഥിതി പ്രവർത്തകരായ വി.ഹരിഗോവിന്ദ്, രംഗനാഥ് കൃഷ്ണൻ, ജോയ് ആലുക്കാസ് മാനേജർ ഷെൽട്ടൻ വി റാഫേൽ,
ലോറൻസ്, ശരൺ നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ കോഡിനേറ്റർ ജയറാണി,സബ് ഗ്രൂപ്പ് ഓഫീസർ ഹരികുമാർ നമ്പൂതിരി, ക്ഷേത്ര ഉപദേശ സമിതി പ്രസിഡൻറ് എം .എം മോഹനൻ നായർ ,സെക്രട്ടറി ബി. ജെ .സനൽകുമാർ,
നരേന്ദ്രൻ ,വേണു, വിജയൻ എന്നിവർ സന്നിഹിതരായിരുന്നു

നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ പേര് ആലേഖനം ചെയ്ത ബോർഡ്

നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ കോഡിനേറ്റർ ജയറാണി
