ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡൻ്റ് മികച്ച കർഷകരെ പൊന്നാട അണിയിച്ചു നന്മ മരംഗ്ലോബൽ ഫൗണ്ടേഷൻ തൃശൂർ ജില്ലാ കോഡിനേറ്റർ വനജ രഘുത്തമൻ കർഷകർക്ക് ഫലവൃക്ഷതൈയും നൽകി. കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് മെമ്പർമാർ ,വിവിധ വാർഡിലെ കൃഷിക്കാർ, പൊതു പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു
നന്മ മരംഗ്ലോബൽ ഫൗണ്ടേഷൻ ഇടുക്കി ജില്ലാ കർഷ അവാർഡ് ജേതാവും മികച്ച കായ ഫലം നൽകുന്നതുമായ ജാതി തൈ വികസിപ്പിച്ചെടുത്ത സുമിത്ത് എന്ന കർഷകനെ ആദരിക്കുന്നു. തൃശൂർ ജില്ലാ ടീം അംഗങ്ങൾ അദ്ദേഹത്തെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്തു. ഒരു മാങ്ങയുടെ വലുപ്പത്തിലുള്ള ജാതിക്കായ വിളഞ്ഞു നിൽക്കുന്നത് നേരിൽ കാണാനും സാധിച്ചു.
സ്വന്തം ജീവൻ പണയപ്പെടുത്തി രണ്ടു പേരുടെ ജീവൻ രക്ഷിച്ച ചെറുത്തുരുത്തി സ്വദേശി സുരേഷിന് നന്മ മരംഗ്ലോബൽ ഫൗണ്ടേഷൻ്റെ ആദരവ് വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡൻ്റ് നൽകുന്നു